Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

കേരളാശ്രമത്തിൽ സുവാസിനികളെയും കന്യകമാരെയും പൂജിച്ചു...

കേരളാശ്രമത്തിൽ സുവാസിനികളെയും കന്യകമാരെയും പൂജിച്ചു...

 
പ്രത്യേക ലേഖകൻ
 
തിരുവനന്തപുരം; നിറവിന്റ്റെ പഞ്ചാമൃതം അകതാരിൽ ചൊരിഞ്ഞും കൃപയുടെ അഗ്നിജ്വാലയിൽ ഉരുകിയും ആർട്ട് ഓഫ് ലിവിങ് കേരളാശ്രമത്തിൽ മൂന്നുനാൾ നീണ്ട  മഹാചണ്ഡികാ യാഗം സമാപിച്ചു.കന്യകമാരെയും സ്ത്രീകളെയും പൂജിക്കുന്നതായിരുന്നു അവസാന ദിവസത്തെ പ്രധാന ചടങ്ങ്.
 
  കേരളാശ്രമത്തിലെ പതിറ്റാണ്ടു പിന്നിടുന്ന യാഗ യജ്ഞത്തിൽ  ഇതാദ്യമായായിരുന്നു സ്ത്രീകളെ ഭർത്താക്കന്മാർക്കൊപ്പം പൂജിച്ചത്.കേരളത്തിന്റ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ദമ്പതിമാരും പെൺകു ട്ടികളുമാണ് പൂജയിൽ പങ്കെടുത്തത്.വർണപ്പകിട്ടാർന്ന ചടങ്ങിൽ ദമ്പതിമാരെയും കന്യകമാരെയും കർപ്പൂരമുഴിഞ്ഞ്, പുഷ്‌പഹാരവും കുങ്കുമ ചന്ദനാദികളും  അണിയിച്ചു.
 
ഗജാനന സ്തുതികൾ മുഴങ്ങിയ യാഗശാലയിൽ പുലർച്ചെ, ഗണപതിബിംബ സംസ്ഥാപനത്തോടെയാണ് അനുഷ്‌ഠാനങ്ങൾ ആരംഭിച്ചത്.കീർത്തനങ്ങൾക്ക്  പ്രാധാന്യമുള്ളതായിരുന്നു സമാപനദിനം. മംഗളകാരിണിയായ ദേവിക്കൊപ്പം  ദേവമനോഹരനായ ഗുരുവിനെയും കൈലാസവാസനായ ശിവനെയും പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു കീർത്തനങ്ങൾ.ചണ്ഡികാ യാഗത്തിന്റ്റെ ഏറ്റവും പവിത്രമായ സമാപനദിവസം ദിവ്യവും മഹത്തരവുമായ ചടങ്ങുകളാൽ ദുർഗ്ഗാദേവിയുടെ വിജയം ആഘോഷിക്കപ്പെട്ടു.