Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

കുഷ്ഠരോഗ നിര്‍മാര്‍ജ്നം 2020 ഓടെ കൈവരിക്കാന്‍ ലക്ഷ്യം: ആരോഗ്യമന്ത്രി

കുഷ്ഠരോഗ നിര്‍മാര്‍ജ്നം 2020 ഓടെ കൈവരിക്കാന്‍ ലക്ഷ്യം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 2020 ഓടെ കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിടുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി സമഗ്രപദ്ധതി ആവിഷ്‌കരിച്ച് ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേയും അംഗന്‍വാടി കളിലേയും കുട്ടികളെ ത്വക്ക് രോഗ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ഒപ്പം തീരപ്രദേശ ങ്ങളിലും നഗരചേരികളിലും ഗ്രോത്രവര്‍ഗ മേഖലകളിലും താമസിക്കുന്നവരേയും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരേയും പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെയും പരിശോധിച്ച് ചികിത്സ ലഭ്യമാക്കുന്നതിനും നടപടി കൈകൊണ്ടിട്ടുണ്ട്.
 
കുഷ്ഠരോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുടെ വൈകല്യം കുറയ്ക്കുന്നതിന് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഒപ്പം രോഗികള്‍ക്ക് സാമ്പത്തിക ആനുകൂല്യമായി 8000 രൂപയും നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.