Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

സംസ്ഥാനത്ത് അടിയന്തരമായി പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് അടിയന്തരമായി പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും മരുന്നുകള്‍ തിരിച്ചുപിടിക്കാനും ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം . വിതരണം ചെയ്ത പാരസെറ്റാമോള്‍ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആറുമാസമായി പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വിതരണം ചെയ്ത പാരസെറ്റാമോള്‍ മരുന്നുകള്‍ നിര്‍മ്മിച്ചത് ഗുണനിലവാരം പാലിക്കാതെയാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്ന് അടിയന്തരമായി പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും മരുന്നുകള്‍ തിരിച്ചുപിടിക്കാനും ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിത്. 
 
എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ക്ക് പിന്നീട് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും.
 
പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവ കരളിനു ദോഷകരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും, വയറു വീര്‍ക്കുന്നതിനും കാരണമാകും.