Monday, February 19, 2018
Reg:No 91291/Kermal/2004/18734

നാളത്തെ മത്സരത്തില്‍ തോറ്റാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും

നാളത്തെ മത്സരത്തില്‍ തോറ്റാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോരാട്ടത്തിനൊരുങ്ങുകയാണ് അര്‍ജന്റീന. നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനോട് തോറ്റാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും.
 
 മുള്‍മുനയിലാണ് അര്‍ജന്റീനയും പിന്നെ ലോകമെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരും. യോഗ്യതാ മത്സരങ്ങളില്‍ ഇനി രണ്ടേ രണ്ട് മത്സരങ്ങളാണ് അര്‍ജന്റീനക്ക് മുന്നില്‍ ബാക്കിയുള്ളത്. പെറുവും ഇക്വഡോറും.
 
നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനക്ക് ഉള്‍ക്കൊള്ളാനാവില്ല. നിലവില്‍ 24 പോയിന്റുമായി പെറു നാലാം സ്ഥനത്താണ്. അതെ പോയിന്റ് അര്‍ജന്റീനക്കുണ്ടെങ്കിലും ഗോള്‍ ശരാശരി പരിഗണിച്ച് അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും.ആദ്യ നാല് പേര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാന്‍ കഴിയൂ, ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്.