Monday, February 19, 2018
Reg:No 91291/Kermal/2004/18734

ഐസിസി റാങ്ക് പട്ടികയിൽ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തെത്തി

ഐസിസി റാങ്ക് പട്ടികയിൽ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തെത്തി

ഏകദിന പരമ്പരയിൽ ഓസീസിനെ തോൽപ്പിച്ച് നേട്ടമുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി. 877 പോയിന്റുമായി നായകന്‍ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ രോഹിത് ശര്‍മയും മികച്ച മുന്നേറ്റം നടത്തി. 
 
കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 790 പോയിന്റുമായി രോഹിത് അഞ്ചാം സ്ഥാനത്തേക്കാണ് മുന്നേറിയത്. അഞ്ചാം ഏകദിനത്തില്‍ സെഞ്ച്വറി ഉള്‍പ്പെടെ പരമ്പരയില്‍ 296 റണ്‍സ് നേടിയതാണ് രോഹിത് ശര്‍മക്ക് ഗുണമായത്. നാല് സ്ഥാനമാണ് രോഹിത് മെച്ചപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയതാണ് രോഹിതിന്റെ കരിയര്‍ ബെസ്റ്റ്.