Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ശില്‍പാഷെട്ടിയുടെയും ഭര്‍ത്താവിന്റെയും ചിത്രം പകര്‍ത്തിയ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം

ശില്‍പാഷെട്ടിയുടെയും ഭര്‍ത്താവിന്റെയും ചിത്രം പകര്‍ത്തിയ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം

മുംബൈ: ബോളിവുഡ് താരം ശില്‍പാഷെട്ടിയുടെയും ഭര്‍ത്താവിന്റെയും ചിത്രം പകര്‍ത്തിയ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം. ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും മുംബൈയിലെ ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
 
ഭക്ഷണത്തിന് ശേഷം ഇരുവരും പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അനുവാദമില്ലാതെ വന്ന് രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇവരെ തടയാന്‍ ശില്‍പ ശ്രമിച്ചതുമില്ല, മാത്രമല്ല ഇവര്‍ക്കായി ശില്‍പാ പോസ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും വാഹനത്തില്‍ കയറിയതിനുശേഷം ഹോട്ടലിലെ ബൗണ്‍സര്‍മാരാണ് ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ ഖാര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വൈറലാണ്.