Friday, November 24, 2017
Reg:No 91291/Kermal/2004/18734

കാല്‍നട യാത്രകാരന്‍ കാറിടിച്ച് മരിച്ചു

കാല്‍നട യാത്രകാരന്‍ കാറിടിച്ച് മരിച്ചു

കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. മേല്‍പറമ്പ് ചളിയംകോട്ടെ ഇസ്മാഈലിന്റെ മകന്‍ റാഫി (33)യാണ് മരിച്ചത്. കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപമായിരുന്നു അപകടം.
 
ഗുരുതരമായി പരിക്കേറ്റ റാഫിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ബീഫാത്തിമ. ഭാര്യ: സൈദ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആയിഷ.