Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികളോട് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ്

മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികളോട് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ്

കോഴിക്കോട്: എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ്. കോഴിക്കോട്ടെ മലബാര്‍ മെ‍‍ഡിക്കല്‍ കോളേജാണ് ബ്ലാങ്ക് ചെക്ക് ഇല്ലാതെ പ്രവേശനം നല്‍കില്ലെന്ന് അറിയിച്ചത്. വിദ്യാര്‍ത്ഥികളോട് നാല് ബ്ലാങ്ക് ചെക്കുകള്‍ വീതം കൊണ്ട് വരാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 
 
എന്നാല്‍, ഫീസ് കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങുന്നതെന്നാണ് മാനേജ്മെന്റ് അധികൃതരുടെ വിശദീകരണം. ബ്ലാങ്ക് ചെക്കുകള്‍ ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് വിദ്യാര്‍ത്ഥികളോട് കര്‍ശന നിലപാടെടുത്ത് കോളേജ് മാനേജ്മെന്റ്.