Thursday, November 23, 2017
Reg:No 91291/Kermal/2004/18734

യുഎസ് ഓപ്പൺ; വീനസ് വില്യംസ് ഫൈനൽ കാണാതെ പുറത്തായി

യുഎസ് ഓപ്പൺ; വീനസ് വില്യംസ് ഫൈനൽ കാണാതെ പുറത്തായി

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമിപോരാട്ടങ്ങളിൽ വന്‍ അട്ടിമറി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ സ്വന്തം നാട്ടുകാരിയായ സീഡില്ലാ താരത്തോടു തോറ്റ് യുഎസിന്റെ വീനസ് വില്യംസ് ഫൈനൽ കാണാതെ പുറത്തായി. ലോക റാങ്കിങ്ങിൽ 83  സ്ഥാനത്തുള്ള സ്ലൊയേൻ സ്റ്റെഫാൻസാണ് ഒൻപതാം സീഡായ വീനസിനെ അട്ടിമറിച്ചത്. മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റെഫാൻസിന്റെ ജയം. സ്കോർ: 6–1, 0–6, 7–5.
 
കലണ്ടർ വർഷത്തിലെ മൂന്നാം ഗ്രാൻഡ്സ്‍ലാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ വീനസ്, രണ്ടുതവണ വിമ്പിൾ‌ഡൻ ചാംപ്യനായ പെട്രോ ക്വിറ്റോവയെ മൂന്നുസെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സെമിയിലെത്തിയത്. 1981 നു ശേഷം ഇതാദ്യമായാണ് അമേരിക്കൻ വനിതകൾ മാത്രമുൾപ്പെട്ട സെമിഫൈനൽ പോരാട്ടം നടക്കുന്നത്.