Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍റെ വയറ്റില്‍ നിന്നും 346 ഗ്രാം സ്വര്‍ണ്ണം പുറത്തെടുത്തു

അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍റെ വയറ്റില്‍ നിന്നും 346 ഗ്രാം സ്വര്‍ണ്ണം പുറത്തെടുത്തു

കരിപ്പൂര്: മൂന്നു ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ നവാസിന്റെ വയറ്റില്‍ നിന്നും പത്തര ലക്ഷത്തിന്‍റെ സ്വര്‍ണ്ണം പുറത്തെടുത്തു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഡോക്ടര്മാരുടെ സഹായത്തോടെയാണ് നവാസിന്റെ വയറ്റില്‍ നിന്ന് 346 ഗ്രാം തൂക്കംവരുന്ന സ്വര്ണം പുറത്തെടുത്തത്. 
 
തിങ്കളാഴ്ച രാത്രി അബുദാബിയില് നിന്നെത്തിയ നവാസ് സ്വര്ണം വിഴുങ്ങിയാണ് എത്തിയിരുന്നത്. എയര്കസ്റ്റംസ് ഇന്റലിജന്സിന്റെ പരിശോധനയില് സ്വര്ണമുള്ളതായി സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇയാളെ എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കി വയറ്റിനുള്ളില് ഏഴ് സ്വര്ണ കഷണങ്ങളുള്ളതായി കണ്ടെത്തിയത്. പ്രതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്ന്ന് കോഴിക്കോട് മെഡിക്കല്കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റംസിന്റെ കാവലിലായിരുന്നു ഇയാള്. 
 
മലത്തിലൂടെ സ്വര്ണം പുറത്തുവരാന് മരുന്നുനല്കുകയും ഇയാള്ക്കായി പ്രത്യേക ശൗചാലയം തയ്യാറാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ആറെണ്ണവും ഉച്ചയോടെ ഒന്നും പുറത്തെത്തി. ഏഴ് സ്വര്ണ ഉരുളകള്ക്ക് 10.5 ലക്ഷം രൂപ വിലവരും.
 
ഇയാള്ക്കെതിരേ കസ്റ്റംസ് കേസെടുത്തു. നവാസ് കളളക്കടത്ത് സംഘത്തിലെ ആളാണെന്ന് സംശയിക്കുന്നു. നേരത്തേയും സ്വര്ണം കടത്തിയതായി ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 10,000 രൂപയും വിമാനടിക്കറ്റുമാണ് ഇയാള്ക്ക് സ്വര്ണക്കടത്തു മാഫിയ വാഗ്ദാനം ചെയ്തിരുന്നത്.