Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യകടാക്ഷം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യകടാക്ഷം

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യകടാക്ഷം. മാനേക്കുടി മാത്യു വർക്കിക്ക് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദര്‍ഹം)യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍  024039 എന്ന ടിക്കറ്റിനെ ഭാഗ്യദേവത കനിഞ്ഞത്. മാത്യുവിനെ കൂടാതെ, ആറ് ഇന്ത്യക്കാർക്കും ഒരു അബുദാബി സ്വദേശിക്കും ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. 
ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ നേരത്തെ ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.
കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ. അതിനു മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപയും ലഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു