Thursday, November 23, 2017
Reg:No 91291/Kermal/2004/18734

പ്രതികൂലമായ കാലാവസ്ഥ:കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്കു തിരിച്ചുവിട്ടു

 പ്രതികൂലമായ  കാലാവസ്ഥ:കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്കു  തിരിച്ചുവിട്ടു

കൊച്ചി: പ്രതികൂലമായ  കാലാവസ്ഥ കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്കു  തിരിച്ചുവിട്ടു. ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയ ഇത്തിഹാദ്, ഒമാൻ എയർവെയ്സ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് നെടുമ്പാശ്ശേരിയിലേക്കു തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.