Friday, November 24, 2017
Reg:No 91291/Kermal/2004/18734

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി കെപിഎ മജീദിനെ മത്സരിപ്പിച്ചേക്കും.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു  ഡി എഫ് സ്ഥാനാർത്ഥിയായി  കെപിഎ മജീദിനെ മത്സരിപ്പിച്ചേക്കും.

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു  ഡി എഫ് സ്ഥാനാർത്ഥിയായി  കെപിഎ മജീദിനെ മത്സരിപ്പിച്ചേക്കും. 
 മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ്  മുസ്ലിം ലീഗിന്‍റെ അധ്യാപക സംഘടന നടത്തിയ സര്‍വേയിയില്‍ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. മുസ്ലിം ലീഗിന്‍റെ കോളജ് അധ്യാപക സംഘടനയായ സികെസിടി ആണ് സര്‍വേ നടത്തിയത്. വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ നിന്നായി 604 പേരുടെ അഭിപ്രായമാണ് സര്‍വേക്കായി തേടിയത്. കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എന്നിവരുള്‍പ്പെടെ ആറു പേരുകള്‍ നല്‍കി ഇവരില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ചോദ്യം. ഭൂരിപക്ഷം പേരും കെപിഎ മജീദ് സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കെഎന്‍എ ഖാദറാണ് തൊട്ടുപിറകിലുള്ളത്.ചോദ്യാവലിയില്‍ പേരില്ലാതിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെ നിരവധി ആളുകള്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്‍റെ പേര് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, സ്ത്രീകള്‍ , വിദ്യാര്‍ത്ഥികള്‍ തുടങ്ങിവരുടെ പ്രാതിനിധ്യം കൂടി ഉറപ്പാക്കിയാണ് സര്‍വേ നടത്തിയത്. സര്‍വേയെക്കുറിച്ച് പ്രതികരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തയ്യാറായില്ല. ഒട്ടും ആധികാരികതയില്ലാത്ത സര്‍വേ എന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന ഒരു ലീഗ് നേതാവ് പ്രതികരിച്ചത്.