Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ജയിലിൽ ദിലീപിനെ കാണാന്‍ സിനിമാ പ്രവർത്തരുടെ തിരക്ക്

ജയിലിൽ ദിലീപിനെ കാണാന്‍ സിനിമാ പ്രവർത്തരുടെ തിരക്ക്

കൊച്ചി: ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാന്‍ സിനിമാ പ്രവർത്തരുടെ തിരക്ക്.  നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാക്കളായ രഞ്ജിത് രജപുത്ര, എവർഷൈൻ മണി എന്നിവർ ദിലീപിനെ കാണാൻ ആലുവ ജയിലിലെത്തി. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് കാണാൻ പോയതെന്നും ആക്രമണത്തിനിരയായ നടിയെ കാണാൻ താൻ പോയിട്ടുണ്ടെന്നും രജപുത്ര രഞ്ജിത് പ്രതികരിച്ചു. 
 
ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിൽ നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. സംവിധായകനും ദിലീപിന്‍റെ ഉറ്റ സുഹൃത്തുമായ നാദിർഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ എന്നിവർ ഒരുമിച്ചെത്തി ദിലീപിനെ കണ്ടു.
 
ഉത്രാട ദിനത്തിൽ കലാഭവൻ ഷാജോണ്‍ ആണ് ആദ്യമെത്തിയത്. പിന്നീട് ഹരിശ്രീ അശോകനും ഏലൂർ ജോർജും ജയിലിൽ ദിലീപിനെ സന്ദർശിച്ചു. വൈകുന്നേരത്തോടെ സംവിധായകൻ രഞ്ജിത്തും സുരേഷ്കൃഷ്ണയുമെത്തി. തിരുവോണ ദിനത്തിൽ നടൻ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാനെത്തിയത്. തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലവും നടൻ സുധീറും ദിലീപിനെ സന്ദർശിച്ചു.