Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

നിരോധിച്ച നോട്ടുകള്‍ അച്ചടിക്കാന്‍ പേപ്പര്‍ വാങ്ങിയ വകയില്‍ നഷ്ടമായ തുക ആവശ്യപ്പെട്ട് പ്രസ്സുകള്‍ റിസര്‍വ് ബാങ്കില്‍

നിരോധിച്ച നോട്ടുകള്‍ അച്ചടിക്കാന്‍ പേപ്പര്‍ വാങ്ങിയ വകയില്‍ നഷ്ടമായ തുക ആവശ്യപ്പെട്ട് പ്രസ്സുകള്‍ റിസര്‍വ് ബാങ്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ അച്ചടിക്കാന്‍ പേപ്പര്‍ വാങ്ങിയ വകയില്‍ നഷ്ടമായ തുക  ആവശ്യപ്പെട്ട് പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. അച്ചടിക്കാന്‍ പേപ്പര്‍ വാങ്ങിയ വകയില്‍ ഭീമമായ തുകയാണ് നഷ്ടമായിരിക്കുന്നതെന്ന് ചൂണ്ടക്കാട്ടിയാണ് പ്രസ്സുകളുടെ നടപടി. നിലവില്‍ 577 കോടി രൂപയുടെ  നഷ്ടം ഉണ്ടെന്നാണ് പ്രസ്സുകളുടെ വാദം. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രസ്സുകളാണ് നിലവില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  
 
അച്ചടിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നതിന് മുന്‍പായിരുന്നു ഒരു മുന്നറിയിപ്പും കൂടാതെ  നോട്ടുകള്‍ പിന്‍വലിച്ചത്. സര്‍ക്കാര്‍ പ്രസുകളില്‍ നോട്ട് അച്ചടിക്കാത്തതും ഇത്തരത്തിലൊരു നീക്കത്തിന് ആക്കം കൂട്ടി.