Friday, November 24, 2017
Reg:No 91291/Kermal/2004/18734

പ്രതിഫലം 8 ലക്ഷം മുതൽ 10 ലക്ഷം വരെ സന്ദർശന വിസയിലെത്തുന്ന സിനിമാ നടികള്‍ ഉൾപ്പെട്ട അനാശാസ്യം ഗള്‍ഫില്‍ പൊടിപൊടിക്കുന്നു

പ്രതിഫലം 8 ലക്ഷം മുതൽ 10  ലക്ഷം വരെ  സന്ദർശന വിസയിലെത്തുന്ന സിനിമാ നടികള്‍ ഉൾപ്പെട്ട അനാശാസ്യം ഗള്‍ഫില്‍   പൊടിപൊടിക്കുന്നു

കൊച്ചി: സിനിമാ നടികള്‍ നിയന്ത്രിക്കുന്ന അനാശാസ്യം ഗള്‍ഫില്‍ നടക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും അനാശാസ്യത്തിനായി ആഴ്ചയില്‍ 15 പേര്‍ ഗൾഫിൽ എത്തിപ്പെടുന്നതായാണ് വിവരം. ഒരാളെ എത്തിക്കുന്ന ആൾക്ക് എട്ടുലക്ഷം രൂപയാണ് പ്രതിഫലം. നേരത്തെ ദരിദ്രരായ കുടുംബങ്ങളിലുള്ളവരാണ് ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നതെങ്കില്‍ ഇപ്പോൾ വിദ്യാസമ്പന്നരും വന്‍കിടക്കാരുമാണ് അനാശാസ്യത്തിനായി ഗൾഫിൽ എത്തുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള വന്‍ സംഘമാണ് ഗള്‍ഫില്‍ ഇത്തരം അനാശാസ്യത്തിന് കളമൊരുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അനാശാസ്യത്തിന് കേരളത്തില്‍ നിന്നടക്കം സ്ത്രീകളെ കൊണ്ടുപോകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
മുമ്പൊക്കെ ഇത്തരം അനാശാസ്യം വാര്‍ത്തകളില്‍ ചതിയില്‍ അകപ്പെട്ട സ്ത്രീകളായിരുന്നു കൂടുതല്‍. എന്നാലിപ്പോള്‍ സ്വന്തം താല്‍പ്പര്യത്തോടയാണ് യുവതികളുടെ യാത്ര. ദക്ഷിണേന്ത്യയിലെ തിരക്കുകുറഞ്ഞ വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നത്. സംഭവത്തെ കുറിച്ച്‌ സൂചന ലഭിച്ച കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയാതായാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ എത്തുന്ന താഴ്ന്ന ഗ്രേഡിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യകാലത്ത് കബളിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് വിദ്യാസമ്പന്നരായ സ്ത്രീകളാണ് മുന്നില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഇത്തരത്തില്‍ ആഴ്ചയില്‍ 15 സ്ത്രീകളെയാണ് കടത്തുന്നത്. എല്ലാവരും പോകുന്നത് സന്ദര്‍ശക വിസയിലും. ഒരാളെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഗള്‍ഫിലെത്തിച്ചാല്‍ എട്ടു ലക്ഷം രൂപയാണ് ഏജന്റിന് കിട്ടുക. ഇതിനുവേണ്ടി വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും പ്രത്യേക സംഘം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
 
ദുബായ് കേന്ദ്രമായാണ് ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ സൗദിയിലേക്ക് ഇത്തരം സംഘങ്ങള്‍ക്ക് കടക്കാനായിട്ടുമില്ല. വീട്ടുജോലിക്ക് എന്ന പേരിലാണ് മുമ്പ് ഇത്തരത്തില്‍ സ്ത്രീകളെ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബോധപൂര്‍വം തന്നെയാണ് പലരും പോകുന്നത്. പണം എന്ന മോഹമാണ് അനാശാസ്യത്തിന് നിര്‍ബന്ധിക്കപ്പെടുന്നത്. 
 
കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തൃശൂര്‍ കേന്ദ്രീകരിച്ച്‌ സ്ത്രീകളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരുമാസത്തേക്കുള്ള വിസിറ്റിങ് വിസയിലാണ് ഇപ്പോള്‍ അനാശാസ്യത്തിന് പോകുന്നവരെ കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തില്‍ അഭ്യസ്ത വിദ്യരായ യുവതികളും ഉണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണ ഏജന്‍സികളും ഞെട്ടിയിരിക്കുകയാണ്. അധിക പേരും ബോധപൂര്‍വം പോകുന്നതിനാലാണ് പരാതികള്‍ ഉണ്ടാകാത്തത്. മറ്റു ചിലര്‍ മാനഹാനി ഭയന്നും പുറത്തു പറയുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.