Sunday, February 25, 2018
Reg:No 91291/Kermal/2004/18734

വര്‍ഗീയപരമായി പ്രസംഗം നടത്തിയതിന് ആര്‍.എസ്.എസ്.നേതാവിനെതിരെ പോലീസ് കേസെടുത്തു

വര്‍ഗീയപരമായി പ്രസംഗം  നടത്തിയതിന് ആര്‍.എസ്.എസ്.നേതാവിനെതിരെ പോലീസ് കേസെടുത്തു

തിരൂര്‍: മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വര്‍ഗീയപരമായി പ്രസംഗം  നടത്തിയതിന് ആര്‍.എസ്.എസ്. മലപ്പുറം വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി. രാമന്‍കുട്ടിയുടെ പേരില്‍ തിരൂര്‍ പോലീസ് കേസെടുത്തു. ബിബിന്‍ വധക്കേസില്‍ പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ തിരൂര്‍ ഡിവൈ.എസ്.പി.ഓഫീസ് മാര്‍ച്ച് ഉദ്ഘാടനവേദിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്.മാര്‍ച്ചിനിടയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കണ്ടാലറിയുന്ന അഞ്ഞൂറോളം ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് നടക്കുന്നതിനിടയിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സിറ്റി ജങ്ഷനില്‍ പ്രതിഷേധക്കാര്‍ കാറിന്റെ ചില്ല് തകർത്തിരുന്നു .