Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

നടന്‍ രതീഷിന്‍റെ മകള്‍ പാര്‍വതി വിവാഹിതയായി

നടന്‍ രതീഷിന്‍റെ മകള്‍  പാര്‍വതി വിവാഹിതയായി

നടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയായി. ദുബായിയില്‍ എമിറേറ്റ്‌സ് ബാങ്ക് ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.നിര്‍മ്മാതാവ് സുരേഷ് കുമാറും, മേനക സുരേഷുമാണ് രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നടത്തിയത്. സുരേഷ് കുമാറാണ് പാര്‍വതിയെ മിലുവിന് കൈപിടിച്ച് നല്‍കിയത്. സുരേഷ് ഗോപി കുടുംബത്തോടൊപ്പം ചടങ്ങിന് എത്തിയിരുന്നു. സുരാഷ് വെഞ്ഞാറമൂട്, ജലജ, വിധുബാല, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.