Friday, November 24, 2017
Reg:No 91291/Kermal/2004/18734

ജനതാദൾ (എസ് ) സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള വൻ മുച്ചീട്ടുകളി സംഘത്തെ റിസോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു

ജനതാദൾ (എസ് ) സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള വൻ മുച്ചീട്ടുകളി സംഘത്തെ റിസോർട്ടിൽ നിന്നും  അറസ്റ്റു ചെയ്തു

ആലപ്പുഴ: നഗര ഹൃദയത്തിലെ ഒരു റിസോർട്ടിൽ നിന്നും ജനതാദൾ (എസ് ) സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള വൻ മുച്ചീട്ടുകളി സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.ഇവരിൽ നിന്നും 36240  രൂപയും  നാല് മൊബൈലുകളും മൂന്നു ബൈക്കുകളും പിടിച്ചെടുത്തു.ജനതാദൾ (എസ് ) സംസ്ഥാന നിർവ്വാഹ സമിതി അംഗം ചേർത്തല പട്ടണക്കാട് കളത്തിൽ വീട്ടിൽ രാജീവ്, ഗൗരി റിസോർട് ഉടമ വിനോദ്,മുഹമ്മ പുത്തനങ്ങാടി ആശാരിപ്പറമ്പിൽ സേതുരാമൻ,തത്തംപള്ളി കുളങ്ങര വീട്ടിൽ തോമസ് ജോസഫ്,ആലപ്പുഴ ടൗൺ നായർ പറമ്പിൽ ദിനേശൻ,നൂറാനി ബിൽഡിങ്ങിൽ അനീഷ്,ആര്യാട് സ്രാമ്പിക്കൽ രാധാകൃഷ്ണൻ എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ സന്ധ്യയോടെയാണ് പോലീസ് പരിശോധന നടത്തി പിടികൂടിയത്.നഗരത്തിൽ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നെണ്ടുന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രേത്യേക അന്വഷണ സംഘത്തെ നിയോഗിച്ചിരുന്നു.മാത്രമല്ല ഷാഡോ പോലീസും നിരീക്ഷിച്ചിരുന്നു.ഇവിടെ എല്ലാദിവസവും ലക്ഷങ്ങൾ വാരിയെറിഞ്ഞുള്ള ചീട്ടുകളിയാണ് നടക്കുന്നത്. ഈ സംഘത്തിലെ ആളുകൾ സമൂഹത്തിൽ പല രംഗത്ത് പ്രവര്ത്തിക്കുന്നവരായതുകൊണ്ടു ലോക്കൽ പോലീസും ഇവർക്കെതിരെ നടപടിയെടുത്തിരുന്നില്ല , മാത്രമല്ല ഇവരെ അറസ്റ്റു ചെയ്തു സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ ജാമ്യത്തിലിറക്കാൻ ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സ്റ്റേഷനിൽ എത്തിയെതെന്നുള്ളതും ഇതിനെ ശരിവെക്കുന്നു.ഈ ഉദ്യോഗസ്ഥനെതിരെ മുകളിലോട്ടു റിപ്പോർട്ടു അയക്കുമെന്ന് പോലീസ് അറിയിച്ചു.