Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനായ കെന്നത്ത് ജസ്റ്ററിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായികളിൽ ഒരാളാണ് ജസ്റ്റർ. 62 വയസുകാരനായ ജസ്റ്റർ നിലവിൽ യുഎസ് പ്രസിഡന്‍റിന്‍റെ അന്താരാഷ്ട്ര സാന്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റാണ്. ഹാർവാർഡിൽനിന്നുള്ള അഭിഭാഷകനായ ജസ്റ്റർ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്.