Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ജിയോയുടെ ഫീച്ചർ ഫോണിന് ആദ്യ ദിവസം 60 ലക്ഷം ബുക്കിങ്​

ജിയോയുടെ ഫീച്ചർ ഫോണിന് ആദ്യ ദിവസം 60 ലക്ഷം ബുക്കിങ്​

മുംബൈ: ജിയോയുടെ ഫീച്ചർ ഫോണിന്​​ ആദ്യ ദിവസം ലഭിച്ചത്​ 60 ലക്ഷം ബുക്കിങ്​. ജിയോയുടെ ഫീച്ചർ ഫോണി​​ന്‍റെ  ബുക്കിങ് ആഗസ്​റ്റ്​ 24നാണ്​ ആരംഭിച്ചത്​. ആദ്യ ദിവസം തന്നെ റെക്കോഡ് പ്രതികരണമാണ്​​ ലഭിച്ചത്​. 
ഫോണിന്‍റെ ബുക്കിങ്കൂടിയതോടെ​ നടത്തിയതോടെ ആഗസ്​റ്റ്​ 28ന്​ ബുക്കിങ്​ നിർത്തി വയ്ക്കേണ്ടി വന്നു. ആദ്യം 500 രൂപ നൽകിയാണ്​ ഫോൺ ബുക്ക്​ ചെയ്യേണ്ടത്​. ഫോൺ ലഭിക്കു​മ്പോള്‍ 1000 രൂപ കൂടി നൽകണം. മൂന്ന്​ വർഷത്തിന്​ ശേഷം ഫോൺ തിരിച്ച്​ നൽകിയാൽ 1500 രൂപ തിരികെ ലഭിക്കുമെന്നാണ്​​ ജിയോ അറിയിച്ചിരുന്നു. ജിയോ ഫോര്‍ ജി ടാറ്റ പോലെ തന്നെ ജിയോയുടെ 4ജി ഫീച്ചർ ഫോൺ മൊബൈൽ വിപണിയിൽ തരംഗമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.