Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാന്‍; ടി.പി. രാമകൃഷ്ണന്‍

ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാന്‍; ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിെലടുത്താണ്​ ദൂരപരിധിയിൽ മാറ്റം വരുത്തിയത്​. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും ദൂരപരിധിയിലെ മാറ്റം മദ്യനയത്തിന്‍റെ  ഭാഗമാണെന്നും മന്ത്രി അറിയിച്ചു. 
 
കഴിഞ്ഞ സർക്കാറിന്‍റെ കാലത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്​ലെറ്റുകളെ ഇപ്പോഴും ഉള്ളൂ. ഒരെണ്ണം പോലും കൂടുതലായി സർക്കാർ വർധിപ്പിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.  ഒൗട്ട്​ലെറ്റുകൾക്ക്​ ദൂരപരിധി ഭേദഗതി ബാധകമല്ല. ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായാണ്​ കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.