Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സ്പോട്ട് അഡ്മിഷന്‍ ഒത്തുകളിയെന്ന് മാനേജുമെന്റുകള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സ്പോട്ട് അഡ്മിഷന്‍ ഒത്തുകളിയെന്ന് മാനേജുമെന്റുകള്‍

കോഴിക്കോട്: സ്വാശ്രയ മെഡിക്കല് പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷന് നിര്ത്തിവെയ്ക്കണമെന്ന് കോളേജ് മാനേജ്മെന്റുകള് ആവശ്യപ്പെട്ടു. അഡ്മിഷന് നടക്കുന്നത് മെറിറ്റ് അടിസ്ഥാനത്തില്‍ അല്ലെന്നാണ്  മാനേജ്മെന്റുകളുടെ ആരോപണം.
 
എന്ആര്ഐ സീറ്റുകള് ഇഷ്ടക്കാര്ക്ക് നല്കാന് ഒത്തുകളി നടക്കുന്നുണ്ടെന്നും എന്ട്രന്സ് കമ്മീഷറുടെ ഓഫീസ് ഒത്തുകളി നടത്തിയെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എംഇഎസ് അധ്യക്ഷന് ഫസല് ഗഫൂര് പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്റെ പൊതുവായ നിലപാടാണ് ഫസല്ഗഫൂര് വെളിപ്പെടുത്തിയത്.
 
പ്രവേശനം കഴിഞ്ഞിട്ടും ബാക്കിവന്ന എന്ആര്ഐ സീറ്റുകളില് സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതിനെതിരെയാണ് മാനേജ്മെന്റുകള് രംഗത്ത് വന്നിട്ടുള്ളത്. എന്ആര്ഐ സീറ്റുകള് ജനറല് സീറ്റുകളാക്കി മാറ്റുന്നതിന് റീ കൗണ്സിലിങ് നടത്തണം. വീണ്ടും അപേക്ഷ ക്ഷണിച്ച് അര്ഹരായവര്ക്കുകൂടി സീറ്റുകിട്ടുന്ന അവസരം ഉണ്ടാകണം. എന്നാല് ഇപ്പോള് നടക്കുന്ന പ്രവേശനത്തില് അത് ഉണ്ടായിട്ടില്ല. റാങ്ക് പട്ടികയില് മുന്നില് നിന്നിരുന്ന കുട്ടികള് പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള് വളരെ പുറകിലുള്ള കുട്ടികളാണ് വരുന്നത്. ഇത് വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ തന്നെ തകര്ക്കുന്നതാണെന്നും മാനേജ്മെന്റുകള് ചൂണ്ടിക്കാണിക്കുന്നു.
 
111 എന്ആര്ഐ സീറ്റുകളാണ് പ്രവേശനം പൂര്ത്തിയാകാതെ ബാക്കിയായിട്ടുള്ളത്. ഈ സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് തുടരുകയാണ്. സംസ്ഥാന മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് പ്രവേശനം നടത്തുന്നത്. അഞ്ചുലക്ഷം ഫീസും ആറുലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയുമാണ് ഇതിനായി വേണ്ടത്. നിരവധി വിദ്യാര്ഥികളാണ് പ്രവേശനം ലഭിച്ചേക്കുമെന്നുള്ള പ്രതീക്ഷയില് അഡ്മിഷനായി കാത്തിരിക്കുന്നത്.