Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ത്യാഗത്തിന്‍റെ സ്മരണ പുതുക്കി ഇന്ന്​ ബലിപെരുന്നാൾ

 ത്യാഗത്തിന്‍റെ സ്മരണ പുതുക്കി ഇന്ന്​ ബലിപെരുന്നാൾ

തിരുവനന്തപുരം​: പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീം ന​ബി​യു​ടെ ജീ​വി​ത​സ്​​മ​ര​ണ​ക​ൾ ഓര്‍ത്തെടുത്ത് ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കുന്നു. ച​രി​ത്ര​പു​രു​ഷ​നാ​യ ഇ​ബ്രാ​ഹീം ന​ബി​യു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും അ​ദ്ദേ​ഹം നേ​രി​ടേ​ണ്ടി​വ​ന്ന ക​ടു​ത്ത ദൈ​വി​ക​പ​രീ​ക്ഷ​ണ​ങ്ങ​ളുടെയും സ്മരണ പുതുക്കി  ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ മ​ക്ക​യി​ൽ ഹ​ജ്ജ്​ ക​ർ​മം നി​ർ​വ​ഹി​ക്കു​കയാണ്.​ 
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ലൗജിഹാദായി ചിത്രീകരിക്കരുതെനും, മുത്തലാഖ് കേസിലെ വിധി ഏക സിവിൽ കോഡിലേക്കുള്ള കച്ചവടമാക്കരുതെന്നും മതപണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമനിർമാണം ആരംഭിക്കണമെന്നും തിരുവനന്തപരും പാളയം ഇമാം വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 
 അറഫാ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് തീര്‍ഥാടകര്‍ വീണ്ടും മിനായിലേക്ക് മടങ്ങി. ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു.