Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്, അതിക്രമം കാട്ടുന്നവരെ ബലംപ്രയോഗിച്ചു നിയന്ത്രിക്കണം: ഹൈക്കോടതി

പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുത്, അതിക്രമം കാട്ടുന്നവരെ ബലംപ്രയോഗിച്ചു നിയന്ത്രിക്കണം: ഹൈക്കോടതി

കൊച്ചി: പോലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ ബലംപ്രയോഗിച്ചു നിയന്ത്രിക്കണം. പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്നും ഹൈക്കോടതി. അത് മനുഷാവകാശ പ്രശ്നമാകില്ലേ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിനു സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി. അന്തിക്കാട് പോലീസിനു പ്രതികളുടെ മര്‍ദനമേറ്റ കേസിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.
 
കസ്റ്റഡിയിലെടുക്കുന്ന പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യതയും അധികാരങ്ങളും പോലീസിനുണ്ട്.  പ്രതികളുടെ ഭാഗത്തുനിന്നുള്ള മർദനം ഉണ്ടായാൽ അവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി (മർദിച്ച് ഒതുക്കണം എന്നല്ല) ലോക്കപ്പിനുള്ളിലാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസിനു സ്വീകരിക്കാം. അതാതു സാഹചര്യങ്ങൾക്കൊത്തുവേണം പ്രവർത്തിക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി.
 
എന്നാൽ ഈ നിർദേശത്തെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. പോലീസ് സ്റ്റേഷനുള്ളിൽ വച്ച് പ്രതികൾ പോലീസിനെ മർദിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും അത്തരം കാര്യങ്ങൾ പുറത്തുവരുന്നതുതന്നെ പോലീസിനു നാണക്കേടാണെന്നും അക്കാര്യങ്ങൾ പോലീസ് യുക്തിപൂർവം തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.