Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

രണ്ടായിരം ടണ്‍ ഭാരമുള്ള ക്ഷേത്രഭാഗം മാറ്റി സ്ഥാപിച്ചു

രണ്ടായിരം ടണ്‍ ഭാരമുള്ള ക്ഷേത്രഭാഗം മാറ്റി സ്ഥാപിച്ചു

ഷാങ്ഹായ്: രണ്ടായിരം ടണ്‍ ഭാര ബുദ്ധ ക്ഷേത്രത്തിന്റെ മഹാവീര ഹാള്‍ മുപ്പത് മീറ്റര്‍ മാറ്റി സ്ഥാപിച്ചു. വിശ്വാസികളുടെ സുരക്ഷ കണക്കാക്കി പ്രത്യേകം തയ്യാറാക്കിയ റെയിലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രഭാഗം മാറ്റി സ്ഥാപിച്ചത്.
 
135 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ ബുദ്ധ ക്ഷേത്രം. ക്ഷേത്രഭാഗം മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യം പ്രത്യേകം അടിത്തറ തയ്യാറാക്കിയാണ് ജോലി തുടങ്ങിയത്. ദിവസേന ഒരു ലക്ഷത്തിലേറെ പേരാണ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇത് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന നിലപാടിലായിരുന്നു ക്ഷേത്ര അധികൃതരും ബന്ധപ്പെട്ടവരും.
 
പ്രാര്‍ത്ഥനയ്ക്കായി കൂടുതല്‍ സ്ഥലം ലഭിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഇത് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിശ്രമത്തിന് ശേഷം ഞായറാഴ്ചയാണ് ഇതിന്റെ ജോലി പൂര്‍ത്തിയായത്. ആവശ്യത്തിന് അഗ്നി സുരക്ഷയും മറ്റും ഉറപ്പ് വരുത്തിയാണ് ക്ഷേത്രഭാഗം മാറ്റി സ്ഥാപിച്ചിരിക്കുന്നത് എന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.