Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

മാലേഗാവ് സ്ഫോടനം; സുധാകർ ചതുർവേദിക്കുംസുധാകർ ദ്വിവേദിക്കും ജാമ്യം

മാലേഗാവ് സ്ഫോടനം;  സുധാകർ ചതുർവേദിക്കുംസുധാകർ ദ്വിവേദിക്കും ജാമ്യം

മുംബൈ: മാലേഗാവ്സ്‌ഫോടനക്കേസിലേ ​പ്രതികളായ സുധാകർ ചതുർവേദിക്കുംസുധാകർ ദ്വിവേദിക്കും കോടതി ജാമ്യം അനുവദിച്ചു. മുംബൈ എൻ.​ഐ.എ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. ഇരുവരും രണ്ടുപേരുടെ ആൾജാമ്യവും അഞ്ചുലക്ഷം രൂപ ജാമ്യതുകയും കോടതിയിൽ കെട്ടിവെക്കണം. കേസിൽ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ്​ സുധാകർ ചൗധരിയും ദ്വി​വേദിയും ജാമ്യഹരജി നൽകിയത്​. 
കേസില്‍ 2008 ല്‍ അറസ്റ്റിലായ പുരോഹിതിന്​ഒമ്പതു വര്‍ഷത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞ മാസം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലേ മറ്റൊരു പ്രതിയായ വി.എച്ച്.പി നേതാവ് സാധ്വി പ്രജ്ഞാ സിങ് താക്കൂറിന് കഴിഞ്ഞ ഏപ്രിൽ 25 ന്​ ബോംബെ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. 
2008 സെപ്റ്റംബര്‍ 29 നായിരുന്നു നാസിക്കിനു സമീപം മാലേഗാവില്‍സ്‌ഫോടനം നടന്നത്. ഏഴുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ്​ സ്​ഫോടനത്തിന്​ മാലേഗാവ്​ തെരഞ്ഞെടുത്തതെന്ന്​ എന്‍.ഐ.എ സമർപ്പിച്ച 4000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തില്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍, ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമിദയാനന്ദ്​ പാണ്ഡെ എന്നിവരെയാണ് സ്‌ഫോടനത്തി​​​ന്‍റെ  മുഖ്യാസൂത്രകരായി പറഞ്ഞിട്ടുള്ളത്. പാണ്ഡെയുടെ നിർദേശപ്രകാരമാണ്​ കേണൽ പുരോഹിത്​ സ്​ഫോടക വസ്​തുക്കൾ ശേഖരിച്ചത്​. താക്കൂറി​​െൻറ ഉടമസ്ഥയിലുള്ള മോ​േട്ടാർ സൈക്കിളാണ്​ സ്​ഫോടനത്തിന്​ ഉപയോഗിച്ചതെന്നും കുറ്റപത്രത്തിലുണ്ട്​.