Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഇടുക്കിയില്‍ ഡാമിനോട്​ ചേർന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകൾ ഡാമിലേക്ക്​ പതിച്ചു

ഇടുക്കിയില്‍ ഡാമിനോട്​ ചേർന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകൾ ഡാമിലേക്ക്​ പതിച്ചു

തൊടുപുഴ: അടിമാലി- കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ഡാമിനോട്​ ചേർന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകൾ ഡാമിലേക്ക്​ പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത്​ പ്രദേശത്തെ പന്ത്രണ്ട്​ കടകൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. കടയിലുണ്ടായിരുന്നവർ റോഡിടിയുന്നത്​ കണ്ട്​ മാറിയതിനാൽ അപകടം ഒഴിവായി.
 
ഇന്ന്ഉച്ചക്ക്​ 12. 40 ഒാടെയാണ്​ സംഭവം. രണ്ട്​ ദിവസം​ തുടർച്ചയായി പെയ്​ത മഴയിൽ റോഡിന്​ ബലക്ഷയം സംഭവിക്കുകയായിരുന്നു. രാവിലെ റോഡ്​ വിണ്ടുകീറിയത്​ കണ്ട്​ വ്യാപാരികൾ കരുതയലോടെ ഇരുന്നതിനാൽ​ വൻ ദുരന്തം ഒഴിവായി​.
 
കനത്ത മഴയിൽ സംഭരണ ശേഷിക്കൊപ്പമെത്തിയാൽ അണക്കെട്ട്​ തുറന്നുവിട്ടിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന്​ ഷട്ടറുകൾ തിങ്കളാഴ്​ച അടച്ചിരുന്നു. ചൊവ്വാഴ്​ച മഴ പെയ്​തില്ലെങ്കിലും മണ്ണിടിഞ്ഞ റോഡ്​ താഴേക്ക്​ പതിക്കുകയായിരുന്നു.