Sunday, December 17, 2017
Reg:No 91291/Kermal/2004/18734

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല വിജിലന്‍സില്‍ പരാതി നല്‍കും

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്  ചെന്നിത്തല വിജിലന്‍സില്‍ പരാതി നല്‍കും

ആലപ്പുഴ : ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സില്‍ പരാതി നല്‍കും. അതേസമയം മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ഗുരുതരമാണെന്നും അദ്ദേഹം ആരോപിച്ചു. വിജിലന്‍സില്‍ ഡയറക്ടര്‍ ഇല്ലാതിരിക്കുന്നത് അപാകതയാണെന്നും അഴിമതി കേസുകള്‍ അട്ടിമറിക്കാനും തേച്ച് മാച്ച് കളയാനുമാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.
 
തോമസ് ചാണ്ടിയുടെ  ലേക്ക് പാലസ് റിസോര്‍ട്ടിന് നഗരസഭ നികുതി ഇളവ് നല്‍കിയതായി കണ്ടെത്തി. തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഫയലുകള്‍ തിരിച്ചുവന്നതില്‍ വന്‍ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നികുതി ഇളവ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നത്. നികുതി ഇളവ് നല്‍കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കിയത് 2004 ലെ യുഡിഎഫ് സര്‍ക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട് . സര്‍ക്കാര്‍ ഓര്‍ഡര്‍ നഗരസഭ അംഗീകരിക്കുകയായിരുന്നു.അതിനിടെ തോമസ് ചാണ്ടിയുടെ കെട്ടിടവുമായി ബന്ധപ്പെട്ട് നിര്‍ണായ രേഖകള്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. കൈവശാവകാശ രേഖകള്‍ അടക്കമുള്ള ഫയലുകളാണ് അപ്രത്യക്ഷമായിട്ടുള്ളത്.