Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കുട്ടിക്ക് എ​ച്ച്ഐ​വി ബാ​ധയുണ്ടാ​യ സം​ഭ​വം: ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്ലീ​ൻ ചി​റ്റാ​ണ് ആ​ഭ്യ​ന്ത​ര വി​ഭാ​ഗ റി​പ്പോ​ർ​ട്ടി​ൽ

കുട്ടിക്ക് എ​ച്ച്ഐ​വി ബാ​ധയുണ്ടാ​യ സം​ഭ​വം: ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്ലീ​ൻ ചി​റ്റാ​ണ് ആ​ഭ്യ​ന്ത​ര വി​ഭാ​ഗ റി​പ്പോ​ർ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​ൻ​പ​തു​ വ​യ​സു​കാ​രി​ക്ക് ര​ക്തം സ്വീ​ക​രി​ച്ച​തി​നെ ​തു​ട​ർ​ന്ന് എ​ച്ച്ഐ​വി ബാ​ധയുണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ർ​സി​സി ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ര​ക്ത​ദാ​നം ന​ൽ​കാ​ൻ വ​രു​ന്ന​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​ർ​സി​സി​ക്ക് നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്നും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
 
ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ക്ലീ​ൻ ചി​റ്റാ​ണ് ആ​ഭ്യ​ന്ത​ര വി​ഭാ​ഗം ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ഇ​ന്ന് സ​മ​ർ​പ്പി​ക്കും. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ആ​ർ​സി​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് ആ​ർ​സി​സി ഡ​യ​റ​ക്ട​റാ​ണ് ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​ത്തി​നെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.