Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചതിൽ തെറ്റൊന്നുമില്ല: കോടിയേരി

കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചതിൽ തെറ്റൊന്നുമില്ല: കോടിയേരി

കൊച്ചി: സംഗീത നാടക അക്കാഡമി അധ്യക്ഷ കെപിഎസി ലളിത റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിച്ചതിൽ തെറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
തടവിൽ കഴിയുന്ന ഒരാളെ വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ കണ്ടതിൽ എന്ത് തെറ്റാണുള്ളതെന്ന് കോടിയേരി ചോദിച്ചു. പാർട്ടി സമരങ്ങളുടെ പേരിൽ തങ്ങൾ തടവിലായിരുന്നപ്പോൾ പാർട്ടി വിരുദ്ധർ പോലും സന്ദർശിക്കാൻ എത്തി. അത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ച സംഭവം രാഷ്ട്രീയ വത്കരിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.