Saturday, November 25, 2017
Reg:No 91291/Kermal/2004/18734

കോടികളുടെ തട്ടിപ്പ് നടത്തി ബാങ്കോക്കിലേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയില്‍

കോടികളുടെ തട്ടിപ്പ് നടത്തി ബാങ്കോക്കിലേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്ക് മന്ന ശാഖ ബ്രാഞ്ച് മാനേജറായിരുന്ന കെ പി മുഹമ്മദ് ജസീലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നത്. ഇതുസംബന്ധിച്ച് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ഫോട്ടോ അടക്കമുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. 2010-2013 കാലയളവില്‍ ബാങ്ക് മാനേജറായിരിക്കെ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ജസീലിനും മറ്റുമെതിരെയുള്ള പരാതി. അന്വേഷണം നടക്കുന്നതിനിടയില്‍ ജസീല്‍ ബങ്കോക്കിലേക്ക് കടക്കുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കോക്ക് അധികൃതര്‍ ഇയാളെ നാട്ടിലേക്ക് കയറ്റിവിട്ടത്.