Thursday, January 18, 2018
Reg:No 91291/Kermal/2004/18734

നടിയേയും അമ്മയേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവന്‍ അറസ്റ്റില്‍

നടിയേയും അമ്മയേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവന്‍ അറസ്റ്റില്‍

തലശ്ശേരി: നടി പ്രണതിയെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ ചെയ്തു. തലശ്ശേരി സ്വദേശി അരവിന്ദ് രത്‌നാകറിനെതിരെയാണ് നടപടി. ഇയാളില്‍ നിന്നും തോക്കും പോലീസ് കണ്ടെടുത്തു.
 
കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു നടിയും അമ്മയും. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയായിരുന്നു പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്‌നാകര്‍ തിര നിറച്ച തോക്ക് ചൂണ്ടി വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയും ഇവരെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. 
 
‘ഫോര്‍ ദ പീപ്പിള്‍’ ഉള്‍പ്പടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രണതി. മുന്‍കാല മലയാള നടന്‍ ജോസിന്റെ മകളാണ് പ്രണതി.