Saturday, November 25, 2017
Reg:No 91291/Kermal/2004/18734

നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റി; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റി; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി: നടിെയ ആക്രമിച്ച കേസിൽ നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 15 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നാദിർഷയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 18 ന് കേസ് പരിഗണിക്കുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുെതന്നും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാദിർഷ ഹൈക്കോടതിെയ സമീപിച്ചത്.
 
ഹര്‍ജി പരിഗണിച്ച കോടതി പോലീസിനെയും സർക്കാറിെനയും രൂക്ഷമായി വിമർശിച്ചു. ഒാരോ മാസവും ഒാരോ പ്രതികളെ ചോദ്യം ചെയ്യലാണോ കേസന്വേഷണമെന്നും കോടതി ചോദിച്ചു. ഇൗ കേസിൽ അന്വേഷണം എന്ന് പൂർത്തിയാകുമെന്നും കോടതി ആരാഞ്ഞു. ആരെ തൃപ്തിപ്പെടുത്താനാണ് ഇൗ കേസന്വേഷണം. കുറ്റപ്പത്രം കൊടുത്ത കേസിലെ പ്രതിയെ പലവട്ടം ചോദ്യം ചെയ്യുന്നത് ക്രിമിനൽ നടപടി ചട്ടത്തിെല ഏത് വകുപ്പ് പ്രകാരമാണ്. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം കേസിൽ നടക്കുന്നില്ല. റോഡിലിറങ്ങി ഹെൽമെറ്റ് വേട്ടയും സീറ്റ് ബെൽറ്റ് പരിശോധനയുമാണ് പോലീസിെൻറ ജോലി. ടവർ ലൊക്കേഷൻ മാത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. നാദിർഷയെ ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണന്നും കോടതി ചോദിച്ചു. 
 
കേസന്വേഷണത്തിെൻറ ഭാഗമായുള്ള വ്യക്തതക്കുവേണ്ടിയാണ് ചോദ്യം ചെയ്യുന്നതെന്നും രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡി.ജി.പി മറുപടി നൽകി. കേസുമായി സഹകരിക്കാമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും നാദിർഷയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് സെപ്തംബർ 15ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.