Saturday, November 25, 2017
Reg:No 91291/Kermal/2004/18734

നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി

നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം;  എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി

മലപ്പുറം:   ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റെ  റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. 
 
ജുലൈ 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ കൺവൻഷനിലെ പ്രസംഗത്തില്‍ ഷംസീര്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി എന്നാണ് ആരോപണം. പണം ലഭിച്ചാൽ കേസ് ഒത്തുതീർപ്പാക്കാനും നടി തയാറാകുമെന്നും  ആക്ഷേപിച്ചു.  ഐപിസി 228 അനുസരിച്ച് എ.എൻ.ഷംസീറിനെതിരെ  കേസെടുക്കണമെന്ന്പരാതിയില്‍ പറയുന്നത്. പ്രസംഗത്തിന്‍റെ  വിഡിയോയും പരാതിക്കൊപ്പം പോലീസിനു  കൈമാറിയിട്ടുണ്ട്.