Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

കമല്‍ ഹാസന്‍റെ രാഷ്ട്രീയ പാർട്ടി ഉടന്‍

കമല്‍ ഹാസന്‍റെ രാഷ്ട്രീയ പാർട്ടി ഉടന്‍

ചെന്നൈ: ഉലകനായകൻ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇൗ മാസം അവസാനം പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്​വിവരം. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ പാർട്ടി പ്രഖ്യാപനം ഉടന്‍ നടത്തുന്നത്​. പാർട്ടി രൂപീകരണത്തിനുള്ള എല്ലാ നടപടികളും പുരോഗമിക്കുന്നുണ്ട്​. വിജയദശമി ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 
 
ഡി.എം.കെയോ, എ.​െഎ.ഡി.എം.കെ വിഭാഗങ്ങളോ വൻ സഖ്യങ്ങൾ രൂപീകരിക്കുന്നതിന്​ മുമ്പ്​ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ്​ റിപ്പോർട്ട്​​. ഇതാണ്​ രാഷ്ട്രീയ രംഗപ്രവേശനത്തിനുള്ള അനുയോജ്യ സമയമെന്നാണ്​ അദ്ദേഹം കരുതുന്നത്​. നിലവിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ ശൂന്യതയാണ്​ അനുഭവപ്പെടുന്നത്​. ആ സ്ഥാനം കൈയടക്കാനായാൽ വിജയിക്കാനാകുമെന്നാണ്​അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍. വിഷയത്തെ സംബന്ധിച്ച്​ ഫാൻസ്​ അസോസിേയഷന്‍റെ മുതിർന്ന ഭാരവാഹികളുമായും ചർച്ചകൾ നടന്നിട്ടുെണ്ടന്നും കമൽ ഹാസനോട്​ അടുത്ത വൃത്തങ്ങൾ പറയുന്നു.