Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ആര്‍ഭാടങ്ങളില്ലാതെ മാതൃകയായി കെ കെ ലതികയുടെ മകന്‍റെ വിവാഹം

ആര്‍ഭാടങ്ങളില്ലാതെ  മാതൃകയായി  കെ കെ ലതികയുടെ മകന്‍റെ വിവാഹം

കോഴിക്കോട്: രാഷ്ട്രീയക്കാരുടെ മക്കളുടെ വിവാഹമെന്നു കേട്ടാല്‍  ആഡംബര വിവാഹമാണ് മലയാളിയുടെ മനസ്സില്‍ കടന്നു വരിക. എന്നാല്‍ ഇതിനു അപവാദമായി മാറുകയാണ് കെ കെ ലതികയുടെ മകന്‍റെ വിവാഹം.  കുറ്റിയാടി മുന്‍ എംഎല്‍എ കെകെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹന്‍മാഷിന്റെയും മകന്‍ ഇളയമകന്‍ ഉണ്ണിയുടെ വിവാഹമാണ് ചടങ്ങുകളില്ലാതെ നടന്നത്. ഫെയ്‌സ്ബുക്കിലൂടെ കെകെ ലതികയാണ് വിവാഹ വാര്‍ത്ത  പുറത്തുവിട്ടത്.
ഞങ്ങളുടെ ഉണ്ണിയുടെ(ഇളയമകന്‍) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങുമില്ലാതെ ഇഷ്ടപ്പെട്ട  രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. എന്ന കുറിപ്പിനൊപ്പം മകന്‍റെയും മരുമകളുടെയും മനോഹരമായ ചിത്രവും ചേര്‍ന്നതായിരുന്നു പോസ്റ്റ്‌. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഈ മാതൃക പരമായ ജീവിതത്തിന് അഭിനന്ദനവുമായി എത്തിയത്. .