Friday, November 24, 2017
Reg:No 91291/Kermal/2004/18734

കോണ്‍ഗ്രസില്‍ സമവായം; കെപിസിസി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും

കോണ്‍ഗ്രസില്‍ സമവായം; കെപിസിസി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെപിസിസി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി.
 
കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം തിരുവനന്തപുരം ഇന്ദിരാഭവനില്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തിരഞ്ഞെടുപ്പുമാണു യോഗത്തിന്റെ മുഖ്യ ചർച്ചാവിഷയം. പ്രതിപക്ഷ സമരങ്ങള്‍ക്കു ശക്തി പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയില്‍ വരും.