Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

തോട്ടപ്പള്ളിയില്‍ റോഡ്‌ അപകടം; 14 കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തി; മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തോട്ടപ്പള്ളിയില്‍ റോഡ്‌ അപകടം; 14 കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തി; മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: കളർകോടു ജംക്ഷനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കലവൂർ ഹനുമാരു വെളി സ്വദേശി സുനിൽ കുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും ആരെയും പരുക്കേറ്റ നിലയിൽ കണ്ടെത്താനായില്ല. 
 
എന്നാല്‍, സ്ഥലത്തു നിന്നു തിരിച്ചറിയിൽ കാർഡ് ലഭിച്ചിരുന്നു. ഇതേ ആളെയാണ് 14 കിലോമീറ്റർ അകലെ കളർകോട്ട് മരിച്ച നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സുനിൽ വീട്ടില്‍ നിന്നും പോയിട്ട് നാലു ദിവസമായതായി ബന്ധുക്കൾ പറയുന്നു.