Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ഇർമയുടെ മറവില്‍ വെർജിൻ ദ്വീപുകളിലെ ജയിലിൽനിന്നും നൂറിലേറെ ക്രിമിനലുകൾ രക്ഷപ്പെട്ടു

ഇർമയുടെ മറവില്‍ വെർജിൻ ദ്വീപുകളിലെ ജയിലിൽനിന്നും നൂറിലേറെ ക്രിമിനലുകൾ രക്ഷപ്പെട്ടു

ലണ്ടൻ: ഇർമ ചുഴലി കൊടുങ്കാറ്റിന്റെ മറവില്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെർജിൻ ദ്വീപുകളിലെ ജയിലിൽനിന്നും നൂറിലേറെ കൊടും ക്രിമിനലുകൾ രക്ഷപ്പെട്ടു. വിദേശകാര്യ മന്ത്രി സർ അലൻ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവര്‍ ദ്വീപുകളിൽ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവർണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയൽ മറീനുകളെ ബ്രിട്ടീഷ് സർക്കാർ വെർജിൻ ദ്വീപുകളിലേക്ക് അയച്ചു. 47 പോലീസുകാരും ഇവർക്കൊപ്പമുണ്ട്. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി  വിദേശകാര്യമന്ത്രി ബോറിസ് ജോൺസണും എത്തും.