Saturday, September 23, 2017
Reg:No 91291/Kermal/2004/18734

പുതിയ സിനിമകള്‍ വെബ്സൈറ്റിൽ റിലീസ് ചെയ്തിരുന്ന തമിഴ് റോക്കേഴ്സ് അഡ്മിന്‍ പിടിയില്‍

പുതിയ സിനിമകള്‍ വെബ്സൈറ്റിൽ റിലീസ് ചെയ്തിരുന്ന തമിഴ് റോക്കേഴ്സ് അഡ്മിന്‍ പിടിയില്‍

ചെന്നൈ: പുതിയ തമിഴ് സിനിമകൾ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്തിരുന്ന തമിഴ് റോക്കേഴ്സ് എന്ന വെബ്‌ സൈറ്റ് അഡ്മിൻ പിടിയിലായി. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തത്. തമിഴ് റോക്കേഴ്സ് അഡ്മിൻ എന്ന പേരിൽ വിവിധ വെബ്‌സൈറ്റുകളിൽ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു. ഗൗരി ശങ്കർ തമിഴ്ഗൺ.കോമിന്റെ മുഖ്യ അഡ്മിനും തമിഴ്റോക്കേഴ്സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് റിപ്പോർട്ട്.
ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിയറ്റിൽ റിലീസ് ചെയ്യുമ്പോള്‍ തന്നെ ചിത്രത്തിന്‍റെ  പകർപ്പുകൾ സൗജന്യമായി വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്തിരുന്നത്. തമിഴ് ഗൺ ഉൾപ്പെടെ നൂറിലധികം വ്യാജ പേരുകളിൽ സൈറ്റുകൾ നടത്തിയാണ് പുതിയ സിനിമകൾ ഇയാൾ അപ് ലോഡ് ചെയ്തിരുന്നത്. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം ഇവർ തുടരുകയായിരുന്നു. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.