Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

സുരേഷ് റെയ്ന സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടി; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

സുരേഷ് റെയ്ന സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടി; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടി അപകടത്തിൽപെട്ടു. താരം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുലിപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബ്ലൂ ടീം ക്യാപ്റ്റനായ റെയ്ന ബുധനാഴ്ചത്തെ മത്സരത്തിൽ പെങ്കടുക്കാനുള്ള യാത്രക്കിടെയാണ് അദ്ദേഹം സഞ്ചരിച്ച ആഡംബരകാറിെൻറ ടയർ പൊട്ടിത്തെറിച്ചത്. വാഹനത്തിന് വേഗം കുറവായതിനാൽ അത്യാഹിതമേൽക്കാതെ റെയ്ന രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ഗാസിയാബാദ്--കാൺപുർ പാതയിൽ ഇട്ടാവക്ക് സമീപമായിരുന്നു അപകടം. സ്ഥലത്തെത്തിയ പോലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ താരം കാൺപുരിലേക്ക് യാത്രതിരിച്ചു.