Friday, November 24, 2017
Reg:No 91291/Kermal/2004/18734

കണ്ണന്താനത്തിെൻറ പ്രവർത്തനം ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിര്‍ക്കും; കെ.പി. ശശികല

കണ്ണന്താനത്തിെൻറ പ്രവർത്തനം ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിര്‍ക്കും; കെ.പി. ശശികല

കോട്ടയം: കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനത്തിെൻറ പ്രവർത്തനം ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമായാൽ എതിർക്കുമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. എന്ത്​ അടിസ്ഥാനത്തിലാണ്​ ബി.ജെ.പി കണ്ണന്താനത്തിനെ മന്ത്രിയാക്കിയതെന്ന്​ അറിയില്ലെന്നും കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേ അവര്‍ പറഞ്ഞു. 
 
മന്ത്രിയായി ചുമതലയേറ്റ കണ്ണന്താനത്തിെൻറ പ്രവർത്തനം കണക്കിലെടുക്കണം. ബി.ജെ.പിയിലേക്ക്​ എത്തിയ കണ്ണന്താനത്തിൽനിന്ന്​ മതേതരനിലപാടാണ്​ പ്രതീക്ഷിക്കുന്നത്​. മറിച്ചാണ്​ സംഭവിക്കുന്നതെങ്കിൽ ശക്തമായി എതിർക്കുമെന്നതിൽ ഒരു സംശയവും വേണ്ട. എന്നാൽ, മറ്റ്​ ബി.ജെ.പി നേതാക്കൾക്ക്​ മന്ത്രിയാവാൻ യോഗ്യതയില്ലെന്ന്​ വ്യാഖ്യാനിക്കേണ്ട. ലാലുപ്രസാദ്​ യാദവ്​ തൽസ്ഥാനത്തുനിന്ന്​ മാറിയപ്പോൾ പകരമായി എത്തിയത്​ ഭാര്യ റാബ്​റിദേവിയായിരുന്നു. ഡോ. എ.പി.ജെ. അബ്​ദുൽകലാം പ്രസിഡൻറായപ്പോൾ മുസ്ലിം പ്രതിനിധിയാണെന്ന്​ പറഞ്ഞ്​ എതിർത്തിട്ടില്ല. മാമോദീസ മുക്കിയോയെന്നോ സുന്നത്ത്​ നടത്തിയോയെന്നോ നോക്കിയല്ല കാര്യങ്ങൾ വിലയിരുത്തുന്നത്​. കണ്ണന്താനത്തെക്കുറിച്ച്​ കൂടുതൽ അഭിപ്രായം പറയാൻ താൻ ബി.ജെ.പിക്കാരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.