Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ബുധനാഴ്ച രാവിലെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെയും വ്യാഴാഴ്ച യു.ഡി.എഫ് ഏകോപന സമിതിയുടെയും യോഗം നടക്കും. സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭ പരിപാടികളും കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹനയങ്ങളോട് സംസ്ഥാന സർക്കാർ തുടരുന്ന മൃദു സമീപനം തുറന്നുകാട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ ജാഥ ഉൾപ്പെടെ പ്രചാരണ പരിപാടികളും യു.ഡി.എഫ് യോഗം പരിഗണിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗങ്ങളിൽ ചർച്ചയാകും.
 
കെ.പി.സി.സി ആസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് രാവിലെയാണ് ചേരുന്നത്. വ്യാഴാഴ്ച രാവിലെ യു.ഡി.എഫും ചേരും. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന അപ്രതീക്ഷിത ചർച്ച മുന്നണിയിലും കോൺഗ്രസിലും അസ്വാരസ്യം സൃഷ്ടിച്ചിരിക്കെയാണ് യോഗം. ഇൗ വിഷയം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചര്‍ച്ചയായേക്കും. അനവസരത്തിൽ ഇങ്ങനൊരു വിഷയം ഉയർന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമായില്ലെന്ന് അഭിപ്രായം ചിലർക്കുണ്ട്.