Friday, November 24, 2017
Reg:No 91291/Kermal/2004/18734

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ദിലീപ് ജാമ്യഹര്‍ജിയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി മൂന്നാംതവണയും ഹൈക്കോടതിയില്‍ എത്തുന്നത്. ഇന്ന് ജാമ്യഹര്‍ജി നല്‍കിയാലും പരിഗണിക്കുന്നത് അടുത്ത ദിവസമായിരിക്കും. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും കോടതി ആവശ്യപ്പെടും.കേസില്‍ പൊലീസ് നിരീക്ഷണത്തിലുളള നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.