Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സുപ്രീം കോടതി ഇന്ന്‍ ഹര്‍ജി പരിഗണിക്കും

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സുപ്രീം കോടതി ഇന്ന്‍ ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍  പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അല്‍ അസര്‍, ഡി.എം. വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ  തീരുമാനമായില്ല. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഇന്നത്തേക്ക്  മാറ്റി.  

സമാനമായ മറ്റ് കേസുകളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ  സുപ്രീം കോടതിയെ അറിയിച്ചതിനെ  തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.  മൂന്ന് കോളജുകള്‍ക്കും പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.തുടര്‍ന്ന് റിട്ട് ഹര്‍ജി നല്‍കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.  മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.