Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍  മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഐ എസ് തീവ്രവാദികള്‍  യെമനില്‍ ബന്ധിയാക്കിയിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍  മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം മോചനത്തിന് പ്രയ്തനിച്ചത്. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങേണ്ടതെന്ന്  തീരുമാനിക്കേണ്ടത് ഫാ.ടോം ആണെന്നും വി.കെ സിംഗ് തിരുവനന്തപുരത്ത് പറഞ്ഞു. 
ഉഴുന്നാലിന്റെ മോചനത്തിന് 64 കോടി രൂപ മോചനദ്രവ്യമായി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒമാന്‍ സര്‍ക്കാരാണോ വത്തിക്കാനാണോ പണം നല്‍കിയതെന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പണം നല്‍കിയില്ലെന്ന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
 19 മാസം ഐ.എസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോമിനെ ഒമാന്‍ സുല്‍ത്താന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെയാണ് മോചിപ്പിച്ച് മസ്‌ക്കറ്റില്‍ എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സക്കായി   വത്തിക്കാനില്‍ എത്തിക്കുകയായിരുന്നു.