Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല. നാലാം തവണയും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് ഇന്ന് നല്‍കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
 
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാല്‍ ഇന്നത്തെ വിധി അറിഞ്ഞശേഷം അടുത്ത നീക്കം കരുതലോടെ നടത്താനാണ് തീരുമാനം. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം. അതേസമയം ജാമ്യാപേക്ഷ നാളെ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
 
ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.