Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് ശാന്തയോടെ യുഎസ് തീരം പിന്നിട്ടു

ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് ശാന്തയോടെ  യുഎസ് തീരം പിന്നിട്ടു

വാഷിങ്ടൻ: കരീബിയൻ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് ശാന്തയോടെ  യുഎസ് തീരം പിന്നിട്ടു. നാട്ടിൽ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങൾ പൂർണ സുരക്ഷിതരാണെന്നും യുഎസിലെ പ്രവാസി മലയാളികൾ അറിയിച്ചു.
 
മലയാളികള്‍ ഒട്ടേറെയുള്ള മിയാമി ഉൾപ്പെടുന്ന ദക്ഷിണ ഫ്ളോറിഡയെ ഇർമ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് സുനിൽ തൈമറ്റം, പ്രവാസി മലയാളി കൂട്ടായ്മയുടെ മുൻനിരയിലുള്ള റോബിൻ ആന്റണി, പീറ്റർ സെബാസ്റ്റ്യൻ, ബാബു കല്ലിടുക്കിൽ എന്നിവർ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണ് ഫ്ലോറിഡ. ഇവിടെ വൻതോതിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും തങ്ങൾ താമസിക്കുന്ന ദക്ഷിണ ഫ്ലോറിഡയിൽ എല്ലാം ശാന്തമാണെന്നും ആർക്കും പരുക്കുകളില്ലെന്നും ഇവർ പറഞ്ഞു.