Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് ഇന്ത്യയിലെത്തും

 ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് ഇന്ത്യയിലെത്തും

അഹമ്മദാബാദ്:  ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് ഇന്ത്യയിലെത്തും.  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ജപ്പാന്‍ പ്രധാന മന്ത്രി എത്തുന്നത്. അഹമ്മദാബാദ്​​ വിമാനത്താവളത്തിൽ ഷിന്‍സോ അബെയെയും ഭാര്യ അകി അ​ബെയെയും പ്രധാനമന്ത്രി സ്വീകരിക്കും. 
ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടലും   പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതുമാണ്  അബെയുടെ രാജ്യം ഉറ്റു നോക്കുന്ന പരിപാടികള്‍.   15ഒാളം ജപ്പാനീസ്​ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപമിറക്കുന്നതിനുള്ള കറാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. ജപ്പാൻ ഇൻറർ നാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്ന്​ കുറഞ്ഞ പലിശക്ക്​ അടിസ്​ഥാന സൗകര്യ വികസനരതതിനായി സംസ്​ഥാനത്തിന്​ ലോണും ലഭ്യമാകുമെന്ന്​ സർക്കാർ അറിയിച്ചു. സബര്‍മതി ആശ്രമവും 16 നൂറ്റാണ്ടിൽ നിർമിച്ചതെന്ന്​ കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദര്‍ശനവുമാണ്​ ജപ്പാൻ പ്രധാനമന്ത്രിയുടെ മറ്റു പരിപാടികൾ. വ്യാഴാഴ്​ച ഷിൻസോ അബെ തിരികെ പോകും.